Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താൻ നിർമിത...

പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകൾ കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിയ സംഭവം ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം : പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവ ‌കേരളത്തിൽ വിൽക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.അപകടകരമായി മെർക്കുറി സാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന ക്രീമുകൾക്ക് കേരളത്തിൽ 50 ഗ്രാമിന് 400 മുതൽ 500 രൂപ വരെയാണ് വില.സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിലാണ് ക്രീമുകൾ പിടിച്ചെടുത്തത്.

അനുവദനീയമായതിന്റെ 20,000 മടങ്ങ് മെർക്കുറിയാണ് ഇതിലുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് .‘ഗോറി ഡേ ആൻഡ് നൈറ്റ് ബ്യൂട്ടി’ പാകിസ്താനിലെ ലാഹോറിലും ‘ഫൈസ’ ഗുജ്രാൻവാലയിലെ പൂനിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലുമാണ് നിർമിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ വഴിയാണ് ക്രീമുകൾ അനധികൃതമായി കേരളത്തിലെത്തുന്നതെന്നാണ് പ്രാഥമിക വിവരം. ക്രീമുകൾ കേരളത്തിൽ എത്തിക്കുന്നതിനെപ്പറ്റിയും വിതരണ ശൃംഖലയെപ്പറ്റിയും അന്വേഷിക്കും. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്,...

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ...
- Advertisment -

Most Popular

- Advertisement -