Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവല വീശുന്നതിനിടെ...

വല വീശുന്നതിനിടെ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മീൻ പിടിക്കുന്നതിനായി വല വീശുന്നതിനിടയിൽ  പാറേച്ചാലിൽ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയും കാക്കൂറിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ ശങ്കർ ലാൽ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

പാറേച്ചാൽ ബൈപ്പാസിന് സമീപം കൊടൂരാറിന്റെ കൈവഴിയിൽ വല വീശുകയായിരുന്നു ശങ്കർ ലാൽ. ഈ സമയം നിലതെറ്റി വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

തുടർന്ന് ഇദ്ദേഹത്തെ പുറത്ത് എടുത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിേലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ: ക്യാമ്പയിന് തുടക്കമായി

ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈഡിസിന് ഇടമില്ല എന്ന  ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ...

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക്...
- Advertisment -

Most Popular

- Advertisement -