Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ്...

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകളായ എക്‌സിക്യൂട്ടീവ് ക്ലാസ്  ഞായറാഴ്ച മുതല്‍ സര്‍വീസിന് ഒരുങ്ങുന്നു. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും  ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ് ബസ് സര്‍വീസ് നടത്തുക.

ആലപ്പുഴയില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

ബെംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും. യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഒരുക്കും. യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റിലും 9447071021 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...

തിരുമൂലപുരത്ത്  മുൻസിപ്പാലിറ്റി അറിയാതെയാണ് ബെവ്‌കോ ഔട്ട്ലെറ്റ് തുടങ്ങിയത്: നഗരസഭ അധ്യക്ഷ എസ് ലേഖ

തിരുവല്ല: തിരുമൂലപുരം കേന്ദ്രികരിച്ചു ബാലികാമഠം സ്കൂളിന് സമീപമായി ബെവ്‌കോ ഔട്ട്ലെറ്റ് മുനിസിപ്പാലിറ്റി അറിയാതെയാണ് തുടങ്ങിയതെന്ന് നഗരസഭ അധ്യക്ഷ എസ് ലേഖ.  മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ആവിശ്യമില്ലാത്തതിനാൽ, രഹസ്യമായി ആരംഭിക്കുകയായിരുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചോളം...
- Advertisment -

Most Popular

- Advertisement -