Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യം എണ്‍പതാമത്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍: പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം.  ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യ്തു. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ ചടങ്ങ് ലക്ഷ്യമിടുന്നത്.

യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും രാത്രികാല പട്രോളിങ്, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ആയാനഗറില്‍ പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും ശംഖുവരയന്‍ ; പരിശോധനയുമായി വനംവകുപ്പ്

തൃശ്ശൂർ : ഉറങ്ങിക്കിടന്ന സഹോദരൻമാർക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി .കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയൻ പാമ്പിനെയാണ് കണ്ടെത്തിയത്.നേരത്തെ വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തിയിരുന്നു .പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള...

യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിംഗ്‌ടൺ : ഇറാൻ - യുഎസ് യുദ്ധത്തിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ്.സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, റാൻഡി ജോർജിനോട് ആവശ്യപ്പെടുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -