Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ വനംവകുപ്പിന്റെ...

കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : കർണാടക വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ചു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം.

കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തിൽ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർക്കു നേരെ  വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും -മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എക്സൈസ്  സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽഅടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ...

ചികിത്സയിലായിരുന്ന നിപ്പ രോഗി മരിച്ചു

പാലക്കാട് : നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു .പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലിരിക്കെയാണ് അൻപതുകാരൻ മരിച്ചത്.വെള്ളിയാഴ്‌ചയാണ് പനിയും ശ്വാസത‌ടസ്സവുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ...
- Advertisment -

Most Popular

- Advertisement -