Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ...

വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

വാഗമൺ : വാഗമണ്ണിൽ ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പ്രത്യുഷ് പി ആർ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി
വാഗമൺ ചോറ്റുപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം.

പ്രത്യുഷും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം വിനോദ യാത്രയ്ക്കായാണ് വാഗമണ്ണിൽ എത്തിയത്. ഇന്ന് രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഇവരിൽ പ്രത്യുഷ് കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -