കോഴിക്കോട് : സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.മാസപ്പടി കേസിൽ പ്രതികളായവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ പരിശോധനയെന്നാണ് വിവരം.ഡിടിപിസി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.നേരത്തെ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.





