Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeHealthഓണാഘോഷത്തിന് ഭക്ഷണം...

ഓണാഘോഷത്തിന് ഭക്ഷണം രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് വാങ്ങണം- ഭക്ഷ്യസുരക്ഷാ വകുപ്പ്

കോട്ടയം: രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഓണാഘോഷ പരിപാടികൾക്കായി പാകംചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷണപ്പൊതികളിൽ പായ്ക്ക് ചെയ്ത തീയതിയും സമയവും രണ്ടുമണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം.ഇൻസ്റ്റൻറ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവു

ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ചേർക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നതും കുറ്റകരമാണ്.

ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയ്യാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലാബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും വൈദ്യ പരിശോധന നടത്തി മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം ആഘോഷിച്ചു

തിരുവല്ല: മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം പെരിങ്ങര ടൌൺ കമ്മിറ്റിയുടെയും, ജവഹർ ബാൽമഞ്ജ് പെരിങ്ങര യൂണിറ്റിന്റെയും നേതൃത്വത്തിൽ  കോസ്മോസ് ജംഗ്ഷനിൽ ആഘോഷിച്ചു.  സാംസ്‌കാരിക സഹതി ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി  ഉദ്ഘാടനം ചെയ്തു....

യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ : ആഭ്യന്തര കലാപത്തെ തുടർന്ന് യുഎസ് ആക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചു .വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമാതിർത്തി അടച്ചത്.ഇറാൻ വ്യോമപാത അടച്ചതോടെ എയർഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്...
- Advertisment -

Most Popular

- Advertisement -