Friday, August 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅർജുൻ ആയങ്കിക്കെതിരെ...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി ഉത്തരവായി.ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്നതിനാൽ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു .

ഉത്തരവ് ഉടൻ നടപ്പിൽവരുത്തി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പോലിസ് കമ്മീഷണർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : സിനിമാമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ്...

പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ ബിജെപിയിൽ ചേരുന്നു

പന്തളം: പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ കെ ആർ രവി ബിജെപിയിൽ ചേരുന്നു. അംഗത്വം സ്വീകരിക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത്  പോകുമെന്ന് രവി ദേശം ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച...
- Advertisment -

Most Popular

- Advertisement -