Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsമഴ ശക്തമാകും...

മഴ ശക്തമാകും : നാല് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഓഗസ്റ്റ് 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.  24 -ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഉത്രാട ദിവസമായ ഓഗസ്റ്റ് 25 -ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, നാളെ മുതൽ 25 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: നന്ദികേശ പൂജയും ഗോപൂജയും നടന്നു

തിരുവല്ല: 40- മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിന് മുന്നോടിയായി ഭഗവൽ പ്രീതിക്കായി  നന്ദികേശ പൂജയും ഗോപൂജയും നടന്നു. ഇന്ന് രാവിലെ തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ നടന്ന ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍...
- Advertisment -

Most Popular

- Advertisement -