Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരില്‍ കാഴ്ചക്കുല...

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം 25-ന്: ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശൂര്‍: തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 25-ന് നടക്കും. രാവിലെ ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം. സ്വര്‍ണക്കൊടിമരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും.

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്തുകൂടി വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ (ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 28 വരെ) രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യല്‍ ദര്‍ശനം നിയന്ത്രിക്കും. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് മരണം

തിരുവനന്തപുരം : തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് പേർ മരിച്ചു .ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ പള്ളിച്ചൽ ഭാ​ഗത്തേക്ക്...

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍

പത്തനംതിട്ട : സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമര്‍പ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മെഴുവേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -