Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓർത്തഡോക്സ് സഭ:...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്തമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലേക്കു പുതിയ 4 മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന്. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിലും വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറിലുമാണ് സഭയുടെ പാർലമെന്റായ നസ്രാണി പള്ളിയോഗം നടക്കുന്നത്. അസോസിയേഷൻ യോഗത്തിനു മുന്നോടിയായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി.

രാവിലെ മുളന്തുരുത്തി മാർ തോമൻ പള്ളിയിൽ കുർബാനയ്ക്കു ശേഷം സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. 11.30നു പള്ളിയിൽ നിന്നു സമ്മേളന നഗരിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്ര. 12.15നു വെട്ടിക്കൽ സെന്റ് ഗ്രിഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പൊലീത്തയെയും മെത്രാ പ്പൊലീത്തമാരെയും സ്വീകരിക്കും.  ഒന്നിനു യോഗനടപടികൾ ആരംഭിക്കും.

കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് ധ്യാനം നയിക്കും.  മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കൽപന വായിക്കും.  തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധി കളെ അഭിസംബോധന ചെയ്യും.ശേഷം മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള...
- Advertisment -

Most Popular

- Advertisement -