Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സ്വാമിയേയും...

അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശിച്ച പ്രസ്താവനക്കെതിരെ നടപടി സ്വീകരിക്കണം: തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി : അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശം നടത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രസ്താവന നടത്തിയ സണ്ണി കപിക്കാടിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല  ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി.

അശ്ലീല ചുവയോട് കൂടിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത വിശ്വാസത്തെ അപമാനിക്കുന്നതും വിശ്വാസികളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് പ്രസ്താവനയെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു.

വിവിധ മാധ്യമങ്ങളിലൂടെ പരാമർശം പ്രചരിക്കുന്നത് സമൂഹത്തിൽ അസ്വസ്‌ഥതയും സംഘർഷ സാധ്യതയും സൃഷ്‌ടിക്കും. പ്രസ്താവനയുടെ സാഹചര്യവും ഉദ്ദേശ്യവും അന്വേഷിക്കണമെന്നും കുറ്റകരമെന്ന് കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധന വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി – കേരള കോൺഗ്രസ് (എം)

​തിരുവല്ല: അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ മറവിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രവർത്തക...

Kerala Lottery Result : 02/05/2024 Karunya Plus KN 520

1st Prize Rs.8,000,000/- PD 168524 (THRISSUR) Consolation Prize Rs.8,000/- PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524...
- Advertisment -

Most Popular

- Advertisement -