Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടുദിവസത്തെ സന്ദര്‍ശനം:...

രണ്ടുദിവസത്തെ സന്ദര്‍ശനം: ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്‌ക്ക് 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം ഹെലിക്കോപ്റ്ററില്‍ ആലപ്പുഴയിലെത്തും.

കേരളകൗമുദി 115-ാമത് വാര്‍ഷികാഘോഷവും പദ്മഭൂഷണ്‍ ലഭിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളിയെ ഉപരാഷ്‌ട്രപതി ആദരിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും.

ഒന്നരയ്‌ക്ക് ആറന്മുള ഉതൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2.30നു തിരിച്ചു പ്രമാടത്തെത്തി ഹെലിക്കോപ്ടറില്‍ തിരുവനന്തപുരത്തിനു പോകും. വൈകിട്ട് അഞ്ചിന് ഓണത്തോടനുബന്ധിച്ച ടൂറിസം വാരാഘോഷ സമാപനഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

31ന് രാവിലെ 8.15ന് ലക്ഷദ്വീപ് അഗത്തിയിലേക്കു പോകുന്ന ഉപരാഷ്‌ട്രപതി ഉച്ചയ്‌ക്ക് ഒന്നരയോടെ കൊച്ചിയില്‍ തിരിച്ചെത്തും. വൈകിട്ട് നാലിനു കാക്കനാട് രാജഗിരി എന്‍ജിനിയറിങ് കോളജ് രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് ആറേകാലോടെ ദല്‍ഹിക്കു തിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു

തൃശൂർ : തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പുകടിയേറ്റത്.വീട്ടിലെ ശുചിമുറിയില്‍ ഇരിക്കുമ്പോഴാണ് ആദമിനെ പാമ്പ് കടിച്ചത്.അതിതീവ്ര വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട...

നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ന്യൂ ഡൽഹി : നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് - നെറ്റ്...
- Advertisment -

Most Popular

- Advertisement -