Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വിഗ്ഗിയുടെ മറവില്‍...

സ്വിഗ്ഗിയുടെ മറവില്‍ മദ്യവില്‍പ്പന :  ഡെലിവറി ബോയ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന്‍ ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിബിന്‍. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിച്ചിരുന്ന പനയപള്ളി കോര്‍പ്പറേഷന്‍ കോളനിയില്‍ വച്ചാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ പിടികൂടിയത്. മദ്യം വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. മദ്യ വില്‍പ്പന നടത്തുന്നതില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തും: മന്ത്രി എം.ബി രാജേഷ്

തിരുവല്ല: തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം  ഉയർത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവല്ല എംഡിഎം ജൂബിലി ഹാളിൽ സംഘടിപ്പിച്ച സിഡിഎസ് ചെയർപേഴ്‌സൺമാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടനവും പ്രോ​ഗ്രസ് റിപ്പോർട്ട്...

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേശ്: ചാണ്ടി ഉമ്മൻ എംഎൽഎ

പത്തനംതിട്ട: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാർ ആണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഗണേഷിനെതിരെ ചാണ്ടി ഉമ്മന്‍റെ വിമർശനം. സോളാർ കേസിലെ പരാതിക്കാരിയുടെ...
- Advertisment -

Most Popular

- Advertisement -