ആറന്മുള: ആറൻമുള എൻജിനീയറിംഗ് കോളേജിൽ ‘ടെക്സ്പാർക്ക് 26’ ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി. ‘ടെക് സ്പാർക്ക് 26 ന്റെ ഔദ്യോഗിക ഉദ്ഘാടനവും ‘ടെക് ജീനിയസ് ക്വിസ്’ വിജയികൾക്കുള്ള അനുമോദനവും സഹകരണ-എക്സൈസ് മന്ത്രി എം. ലിജു ഉദ്ഘാടനവും ചെയ്തു.
ആറന്മുള എൻജിനീയറിംഗ് കോളേജിനെയും കേപ്പ് സ്ഥാപനങ്ങളെയും ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. കോളേജിന് വനിതാ ഹോസ്റ്റൽ നിർമ്മിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
പ്രളയദുരന്തത്തെ അതിജീവിച്ച് കോളേജിനെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച ജീവനക്കാരെയും നാട്ടുകാരെയും മന്ത്രി അഭിനന്ദിച്ചു. അബിൻ വർക്കി എം എൽ എ അധ്യക്ഷത വഹിച്ചു. കേപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എസ്. ജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. റിനി ജോൺസ് എസ്. ബി എന്നിവർ പ്രസംഗിച്ചു.





