Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാജരേഖ ചമച്ച്...

വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സംശയങ്ങൾ തോന്നിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യമുയരുകയും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തുകയും ചെയ്തു.

തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്.
റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയത്. ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് സ്റ്റേഷനുകളിലായിട്ടാണ് റാണി ലക്ഷ്മിക്കെതിരെ കേസടുത്തത്.

കേസെടുത്തതിന് പിന്നാലെ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മുൻപ് ഇവർ ജോലി ചെയ്ത അരുവാപുലം പഞ്ചായത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഒപ്പം  തട്ടിയെടുത്ത പണം എന്തിന് വിനിയോഗിച്ചുവെന്നതുപോലീസ് അന്വേഷിച്ച് വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം DCC-ക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

കൊച്ചി : എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്‌ളക്‌സുകൾ.ഡിസിസി ഓഫീസിന് തൊട്ടു മുൻവശത്തായി രണ്ട് ഫ്‌ളക്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിക്കേണ്ടെന്നും...

തിരുവല്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയിലെ തിരുവല്ലയിൽ  മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലെ ക്യാമ്പ് തിരുമൂലപുരം എസ്എന്‍വി സ്‌കൂളിലേക്ക് മാറ്റി. മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ്...
- Advertisment -

Most Popular

- Advertisement -