കോഴിക്കോട് : മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ രണ്ടുദിവസത്തെ പരിശീലനം നടക്കുന്ന ഐഐഎം കോഴിക്കോടിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ. 2023-ലെ റാങ്ക് ലിസ്റ്റ് നീട്ടുന്നെവന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്എസ്എ, എച്ച്എസ്ടി ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത് .
രണ്ടാമത്തെ തവണയാണ് എച്ച്എസ്ടി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്.വീണ്ടും ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് നിലവിൽ ഷോർട് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണം എന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാല ‘റീ ഇമാജിനിങ് കേരളം’ ആണ് കോഴിക്കോട് ഐഐഎം ക്യാമ്പസിൽ നടക്കുന്നത് .ഇന്നും നാളെയുമാണ് ക്യാംപ്.ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും.





