കോട്ടയം: കോടിമത പുതിയ പാലത്തിൽ ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാലത്തിന്റെ ഇരുവശങ്ങൾ, അപ്രോച്ച് റോഡ്, കോടിമത മാർക്കറ്റ് റോഡ് ജംഗ്ഷൻ, കോടിമത ചിറ റോഡ് എന്നിവിടങ്ങളിൽ ടാറിങ് നടക്കുന്നതിനാൽ സെപ്റ്റംബർ 7ന് രാവിലെ 7 മുതൽ 9ന് രാത്രി 12 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.





