ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ മറ്റ് റോഡ് മാർഗം പോകേണ്ടതാണെന്ന് തകഴി പൊതുമരാമത്ത് പാലം ഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു





