പത്തനംതിട്ട: ഓണക്കാലത്ത് ചാരായ നിർമ്മാണത്തിന് തയ്യാറാക്കി വെച്ചിരുന്ന കോട കോന്നി എക്സൈസ് അധികൃതർ പിടികൂടി നശിപ്പിച്ചു. വള്ളിക്കോട് ചെമ്പകത്തോടിന്റെ കരയിൽ മണക്കുഴി കുളിക്കടവിന് സമീപത്ത്, തോട് പുറമ്പോക്കിൽ കുറ്റിക്കാടുകൾക്കിടയിൽ നിരവധി കന്നാസുകളിലായി മുന്നൂറോളം ലിറ്റർ കോട വച്ചിരുന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി എക് സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ ഡി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട കണ്ടെടുത്തത്. തികച്ചും വിജനമായ സ്ഥലമാണ് ഇത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ. പ്രേം ശ്രീധർ, ഷാജി ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് സലീം, എ.ഷെ ഹിൻ എന്നിവർ പങ്കെടുത്തു.
.





