Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ സെപ്തംബർ 16 ന് അവസാനിക്കും

പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് പത്താം തീയതി അവസാനിപ്പിക്കുന്നു. അടുത്ത മൂന്ന് ദിവസം കൂടി വള്ളസദ്യ ബുക്കിങ് നടത്തുന്നതിന് അവസരം ഉണ്ട്. സെപ്റ്റംബർ 16 വരെ ആണ് വള്ളസദ്യ നടക്കുന്നത്. 575 വള്ളസദ്യകൾ ആണ് ഇതിനോടകം ബുക്ക്‌ ചെയ്യപ്പെട്ടത്. ഇതിൽ 456 വള്ളസാദ്യകൾ പൂർത്തിയായി. 18 വള്ളസദ്യകൾ അടുത്ത വർഷത്തേക്ക് മാറ്റിയിട്ടുണ്ട്. 16 സദ്യ കരാറുകാർ ആണ് ഇതു വരെ നടന്ന വള്ളസദ്യകൾ പാചകം ചെയ്തു വിതരണം ചെയ്തത്.

സമാപന ദിവസമായ സെപ്റ്റംബർ 16 ന് നടക്കുന്ന ചടങ്ങുകൾ മന്ത്രി  പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 ന് ചടങ്ങുകൾ ആരംഭിക്കും. വള്ളസദ്യ കഴിഞ്ഞു ഉച്ചക്ക് 2.30 ന് ക്ഷേത്ര സന്നിധിയിൽ പറ തളിച്ച ശേഷം കരക്കാർ പള്ളിയോടത്തിൽ മടങ്ങും. പിന്നീട് പള്ളിയോടങ്ങൾ വള്ളപുരയിൽ കയറ്റും.

ഈ വർഷത്തെ വള്ളസദ്യകൾക്ക് ആണ് പള്ളിയോടങ്ങൾ നീറ്റിൽ ഇറങ്ങുന്നത്. ഈ വർഷം ആകെ ഒന്നര ലക്ഷത്തിൽ പരം ആളുകൾ വള്ളസദ്യയിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുവാൻ അന്പത്തിനായിരത്തിൽ പരം ആളുകൾ ക്ഷേത്രത്തിൽ എത്തി.

കെ എസ് ആർ ടി സി ക്രമീകരിച്ച പഞ്ച പാണ്ഡവ ക്ഷേത്ര ദർശന പരിപാടി 250 ട്രിപ്പുകളിൽ ആയി 14500 ആളുകൾ ആറന്മുള സദ്യ ഉണ്ണാൻ എത്തി. പള്ളിയോട സേവ സംഘം പ്രത്യേക പാസ്സ് മുഖേന നടത്തിയ ആറന്മുള സദ്യയിൽ പാതിനേഴായിരത്തിൽ അധികം ആളുകൾ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിൽ വള്ളസദ്യകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് പള്ളിയോട സേവ സംഘം പ്രത്യേക മുൻകരുതൽ ചെയ്തിട്ടുണ്ട്.

സമാപന ദിവസം പള്ളിയോടങ്ങളുടെ പ്രകടനം കാണുന്നതിന് അവസരം ഉണ്ടാകുന്നതാണ്എന്നുംപള്ളിയോട സേവ സംഘം ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മക്കൾക്കു വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകൾ മരിച്ചു

മാന്നാർ : മാന്നാറിൽ രണ്ട് പെൺമക്കൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മൂത്തമകൾ ചികിൽത്സയിലിരിക്കേ മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. വ്യാപാര, പ്രതിരോധ ഇടപാടുകൾ ചർച്ചയാകും....
- Advertisment -

Most Popular

- Advertisement -