കൊല്ലം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെയിൽ നഴ്‌സ് അറസ്റ്റിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പിടിയിലായത് .ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ഇ.എസ്.ഐ. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലിഫ്റ്റിൽവെച്ച് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പനിബാധിതയായ മൂത്ത സഹോദരിക്കൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് ആരോപണമുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





