Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsറിപ്പോർട്ടർ ചാനലിൽ...

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി : മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മാധ്യമപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടില്ല. നിയമപരമായ നടപടിയാണ് നടന്നത് അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണ്. മാധ്യമപ്രവര്‍ത്തകരോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. അങ്ങനെ പോലീസ് ഒരിടത്തും കയറിയില്ല. ഈ കേസിലെ രണ്ടാമത്തെ പ്രതിയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റര്‍ കമ്പനി.

ഏതു സെര്‍ച്ച് നടത്തിയാലും ഫോണ്‍ പിടിച്ചുവെക്കാറുണ്ട്. വാര്‍ത്താസംപ്രേഷണം തടഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പത്രപ്രവർത്തക യൂണിയനെയും മന്ത്രി വിമർശിച്ചു. ഏഷ്യാനെറ്റ് പരിശോധന നടത്തിയപ്പോൾ ഒരു കെയുഡബ്ലിയുജെയും കണ്ടിട്ടില്ലെന്നും ചെന്നിത്തല സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവലോകത്ത് വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ പൗരസ്ത്യകാതോലിക്കായും...

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ...
- Advertisment -

Most Popular

- Advertisement -