Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsപണത്തെച്ചൊല്ലിയുണ്ടായ തർക്കം: സുഹൃത്തിന്റെ...

പണത്തെച്ചൊല്ലിയുണ്ടായ തർക്കം: സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

തിരുവല്ല: പുളിക്കീഴിൽ ബാറിന് പുറത്ത് പണത്തിന്റെ പങ്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാർ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരുൺകുമാറിന്റെ സുഹൃത്തായ നിരണം ലക്ഷ്മി വിലാസത്തിൽ സജിത്ത് (39)നെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സജിത്തിന്റെ ഓട്ടോറിക്ഷയിലാണ് അരുൺകുമാറും മറ്റൊരു സുഹൃത്തും ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയ മൂവരും തമ്മിൽ ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ സജിത്ത് കൈയിലുണ്ടായിരുന്ന  ബിയർ കുപ്പി ഉപയോഗിച്ച് അരുൺകുമാറിന്റെ കഴുത്തിൽ ശക്തമായി അടിച്ചതായാണ് പൊലീസ് പറയുന്നത്.

അടിയേറ്റ് കുപ്പി പൊട്ടുകയും ചില്ലുകൾ കഴുത്തിൽ തുളച്ചുകയറുകയും ചെയ്തതോടെ അരുൺകുമാറിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിടെ സജിത്തിന്റെ വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവാറ്റ തെക്കേ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കരുവാറ്റ തെക്കേ ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ഏഴ് മണി മുതൽ ആഗസ്റ്റ് 19-ന് രാത്രി 11.50  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.   വാഹനങ്ങൾ തൊട്ട്അടുത്തുള്ള ...

റാപ്പർ വേടന്റെ പരിപാടി : തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് : റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരുക്ക്.സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടിക ജാതി-വർഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ്...
- Advertisment -

Most Popular

- Advertisement -