Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നുമാണ് മാധ്യമ വാർത്ത. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും  ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട്  ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് കലാപം : 205 ഇന്ത്യക്കാരുമായി ധാക്കയിൽ നിന്ന് എയർ ഇന്ത്യ സർവീസ് നടത്തി

ധാക്ക : ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷവും ബംഗ്ലാദേശിൽ കലാപം തുടരുന്ന  സാഹചര്യത്തിൽ  6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽ നിന്ന് ഇന്ന് രാവിലെ...

ചക്കുളത്തുകാവിൽ ആഞ്ജനേയോത്സവം  20-ന് സമാപിക്കും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ  ആഞ്ജനേയോത്സവം ഏപ്രിൽ 20-ന് സമാപിക്കും. എല്ലാ ദിവസവും പുലർച്ചെ 5 ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി...
- Advertisment -

Most Popular

- Advertisement -