വാഷിംഗ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 100% തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്.
റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിലും മറ്റ് ഊർജ ഉൽപന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ ,വ്യക്തികൾ എന്നിവർക്കെതിരെ ഉപരോധം ചുമത്താൻ ട്രംപിന് സാധിക്കും. റഷ്യൻ വ്യക്തികൾ, ആസ്തികൾ എന്നിവയ്ക്കുമേലും ഉപരോധം വരും. റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. തീരുവ കാട്ടി വിരട്ടേണ്ടെന്നും 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് വലുതെന്നും കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു.





