Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം; ഭക്തർക്ക് ഒരു ടിൻ മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഒരു തീർഥാടകന് ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്. സാധാരണയായി മൂന്ന് ടിൻ വരെ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.അരവണ നിർമാണ പ്ലാന്റിന്റെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഉൽപാദനം നിലച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന്  ദേവസ്വം ബോർഡ്  അധികൃതർ വ്യക്തമാക്കി.

കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ മൂന്ന് ലക്ഷത്തിലധികം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതോടെ സ്റ്റോക്ക് കുറഞ്ഞു. അരവണ നിർമാണ പ്ലാന്റിന്റെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഉൽപാദനം നിലച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇക്കുറി നട തുറന്നപ്പോൾ മൂന്ന് ലക്ഷത്തിലധികം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതോടെ സ്റ്റോക്ക് കുറഞ്ഞു. അരവണ വിതരണത്തിലെ നിയന്ത്രണം ഭക്തർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.

നീണ്ട നിരയിൽ കാത്തുനിന്ന ശേഷമാണ് നിയന്ത്രണ വിവരം അറിയുന്നതെന്ന് തീർഥാടകർ പരാതിപ്പെട്ടു. പ്ലാന്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അരവണ ഉൽപാദനം പുനരാരംഭിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. നിലവിലുള്ള അരവണ പരമാവധി തീർഥാടകർക്ക് ലഭ്യമാക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ബോർഡ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാഫി പറമ്പിൽ എം പി യ്ക്ക് എതിരായ പൊലീസ് അതിക്രമം: ചങ്ങനാശേരിയിൽ കോൺഗ്രസ് പ്രതിഷേധം

ചങ്ങനാശ്ശേരി: ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും...

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി എസ് ബി ഐ

ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). പുതിയ വ്യവസ്ഥ പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്  അക്കൗണ്ട് ഉടമകൾക്ക്...
- Advertisment -

Most Popular

- Advertisement -