Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബമ്പർ...

തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന് ; ഇതുവരെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു

തിരുവനന്തപുരം : തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.

90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം: കണ്ണിനഴകായി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തിന് ഉത്സവപ്രതീതി പകർന്നു കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് വർണാഭമായ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച സന്ധ്യക്കു നടന്നത്. ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ്...

ആലപ്പുഴയിൽ കുടിവെള്ള വിതരണം മുടങ്ങും 

ആലപ്പുഴ : പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിൽ നാളെ (29)  ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -