തൃശ്ശൂർ : കാമുകനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ആക്രമണം.
തിരുപ്പൂർ സ്വദേശിയായ കാമുകന്റെ കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞു തൃശൂരിലെ ലോഡ്ജിലെത്തി യുവാവിനെയും യുവതിയെയും കയ്യും കാലും കെട്ടി കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളി.സംഘത്തിലെ 2 പേർ ചേർന്നു യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. ഈ രണ്ടു പേരാണു യുവതിയെ പീഡിപ്പിച്ചത്.തമിഴ്നാട് പൊലീസ് കേസെടുത്ത് തൃശൂർ സിറ്റി പൊലീസിനു കൈമാറുകയായിരുന്നു .





