കണ്ണൂർ : മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിനു നേരെ ഡിവൈഎഫ്ഐ ആക്രമണം. തളിപ്പറമ്പിൽ കാർ തടഞ്ഞുനിർത്തി കല്ലുകൊണ്ടിടിച്ചു.പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി.കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി. കാസർഗോഡ് നീലേശ്വരത്തു വച്ചും മന്ത്രിയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.





