Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വാസങ്ങൾ സ്വീകാര്യമാണെന്ന്...

വിശ്വാസങ്ങൾ സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് – സി.രാധാകൃഷ്ണൻ

ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് ഇതിന് മാറ്റം വരെണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പാളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ മകളുമായ ഡോ.എസ്.സുജാത രചിച്ച ”മന്നത്ത് പത്മനാഭൻ വിഷൻ ഓഫ് ഹിന്ദുയിസം” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിന്റെ ആദ്യപ്രതി സി.രാധാകൃഷ്ണൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചടങ്ങിൽ അധ്യക്ഷനായി. എൻ.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, നായകസഭാംഗം പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, ഡോ.എസ്.സുജാത എന്നിവർ സംസാരിച്ചു. നായർ സർവ്വീസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അസമിൽ പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു

ദിസ്പൂർ‌ : പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗറിലെ കോച്ചിം​ഗ് സെന്ററിലാണ് സംഭവം. കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച...

ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി ജില്ലയിലെ 32...
- Advertisment -

Most Popular

- Advertisement -