Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNews'ഓപ്പറേഷൻ തൂഫാന്'...

‘ഓപ്പറേഷൻ തൂഫാന്’ പ്രചരണമേകാൻ ‘സ്നേഹജ്വാല’ ; പോസ്റ്റർ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ പ്രചരണത്തിന് മുന്നോടിയായി പുറത്തിറക്കുന്ന ‘സ്നേഹജ്വാല’ എന്ന തൂഫാൻ ഗീതത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ.ഡി.ജി.പി. പി. വിജയന് നൽകിക്കൊണ്ടാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ പത്തോളം പ്രമുഖ ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വീഡിയോ ആൽബമായാണ് ഇത് റിലീസ് ചെയ്യുന്നത്.പാട്ടുപെട്ടി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

ഒ.എസ്. ഉണ്ണികൃഷ്ണൻ രചന നിർവഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്. ഛായാഗ്രഹണം ജോസഫ് മെഴുവേലി, സംയോജനം റോജി കാട്ടാശ്ശേരി, സാക്ഷാത്കാരം സുരേഷ് വലിയവീടൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ ബൽറാം ഉപാധ്യായ IPS, അഞ്ജു പള്ളിവൽ IPS , റോജി കാട്ടാശ്ശേരി, സുരേഷ് വലിയവീടൻ, അഡ്വ. ജോർജി മാത്യൂസ്, ജോസഫ് മെഴുവേലി തുടങ്ങിയവരും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും...

ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറിന് നേരെ ആക്രമണം: രണ്ടു നാവികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്‌റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി...
- Advertisment -

Most Popular

- Advertisement -