കായംകുളം : കായംകുളം കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികരായ യുവാക്കൾ മർദിച്ചതായി പരാതി .ഇന്നലെ രാത്രിയിലാണ് സംഭവം.ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസ് തടഞ്ഞുനിർത്തിയ ശേഷമാണ് ഡ്രൈവറെ മർദിച്ചത്.





