Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല അർബൻ...

തിരുവല്ല അർബൻ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണം ; നിക്ഷേപകർ ആശങ്കയിൽ

തിരുവല്ല : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2026 ഒക്ടോബർ 8-ന് പ്രവൃത്തി സമയം അവസാനിച്ചതുമുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണങ്ങൾ ബാങ്കിന്റെ വായ്പാ വിതരണം, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കൽ, നിക്ഷേപകരുടെ പണം പിൻവലിക്കൽ തുടങ്ങിയവയെ ബാധിക്കും.

ആർബിഐയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പുതിയ വായ്പകൾ അനുവദിക്കാനോ നിലവിലുള്ള വായ്പകൾ പുതുക്കാനോ ബാങ്കിന് കഴിയില്ല. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും ബാധ്യതകൾ ഏറ്റെടുക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ബാങ്കിന്റെ സ്വത്തുക്കൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ബാധകമാണ്.

ബാങ്കിലെ സേവിങ്സ്, കറന്റ് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽനിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ പാടില്ലെന്നും ആർബിഐയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഉത്തരവിൽ പ്രത്യേകം അനുവദിച്ചിട്ടുള്ള ചില ഇടപാടുകൾക്കും അവശ്യ ചെലവുകൾക്കും വ്യവസ്ഥകൾക്ക് വിധേയമായി ഇളവുണ്ട്. ഇതോടെ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ളവർക്കിടയിൽ ആശങ്ക ഉയരാൻ സാധ്യതയുണ്ട്.

ആറുമാസത്തേക്ക് നിയന്ത്രണം

ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മേൽനോട്ടപരമായ ആശങ്കകളും ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിലെ അപര്യാപ്തതയുമാണ് നിയന്ത്രണ നടപടിക്ക് കാരണമായി ആർബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഉറപ്പാക്കുന്നതിനുമാണ് നടപടി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം : മൂന്ന് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.3 5 പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. മുർഷിദാബാദിലാണ് കലാപം നടന്നത്....

സൗദിയിൽ വാഹനാപകടം : 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത് .ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം .ഡീസൽ ടാങ്കർ ലോറിയുമായി...
- Advertisment -

Most Popular

- Advertisement -