Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകസ്റ്റഡിയിൽ നിന്നും ...

കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

തിരുവല്ല :  കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.  പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് സ്വദേശീയായ പ്രതിയാണ്  വെള്ളിയാഴ്ച രാത്രിയോടെ രക്ഷപ്പെട്ടത്.  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിരത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിൽ ആണ് പ്രതിയെ കൈവിലങ്ങ് വെച്ച് സൂക്ഷിച്ചിരുന്നത്. രാത്രിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരി പ്രതി പോലീസ് സ്റ്റേഷനിലെ മുൻ വശത്തു കൂടി ഓടി പോകുക ആയിരുന്നു.

പ്രതി ഇറങ്ങി ഓടുന്നത് കണ്ട  പോലീസുകാർ പിന്നാലെ ഓടിയെങ്കിലും സമീപത്തുള്ള കാട്ടിലേക്ക് ചാടി  രക്ഷപെടുക ആയിരുന്നു.  പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ചറർ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ)...

ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് സപ്തധാര : മോദി

ന്യൂഡൽഹി : ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് സപ്‌ത മേഖലകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉൽപാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗയും കരകൗശല വിദ്യയും സിനിമയും...
- Advertisment -

Most Popular

- Advertisement -