Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലേക്ക് 1,65,000...

ശബരിമലയിലേക്ക് 1,65,000 ലിറ്റർ നെയ്യ് പുറത്തുനിന്ന് വാങ്ങും: അരവണ പ്ലാന്റ് പ്രവർത്തനം നാളെ തുടങ്ങും

പത്തനംതിട്ട:​ ശബരിമലയിലേക്ക് 1,65,000 ലിറ്റർ നെയ്യ് പുറത്തുനിന്ന് വാങ്ങുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരവണ പ്ലാന്റ് പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. ​മുൻതീരുമാനം തിരുത്തി ദേവസ്വം ബോർഡ്.  ഇതുസംബന്ധിച്ച ടെൻഡർ ബോർഡ് ക്ഷണിച്ചു. സർക്കാർ, സഹകരണ, സ്വകാര്യ സ്ഥാപനങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ​തുലാമാസ പൂജകൾക്കായി നടതുറക്കുമ്പോൾ അരവണ നിർമ്മാണത്തിനുള്ള എല്ലാ സാധനസാമഗ്രികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി 15,000 കിലോ ഉണക്കലരി പമ്പയിലെത്തിച്ചിട്ടുണ്ട്.  ​അരവണ നിർമ്മാണത്തിനുള്ള ശർക്കര കരാറെടുത്ത അന്നപൂർണ കമ്പനി കിലോഗ്രാമിന് 46.50 രൂപ നിരക്കിലാണ് നൽകുന്നത്. മണ്ഡല-മകരവിളക്ക് സീസണോടനുബന്ധിച്ച് ഭക്തർക്ക് തടസ്സമില്ലാതെ അരവണ പ്രസാദം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിവരുന്നതെന്നും അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി : ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ലോക്കറുടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ്...

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ‌ നിന്നും...
- Advertisment -

Most Popular

- Advertisement -