Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsParumalaമലങ്കര മെത്രാപ്പോലീത്തായുടെ...

മലങ്കര മെത്രാപ്പോലീത്തായുടെ അഞ്ചാം സ്ഥാനാരോഹണ വാർഷികം നാളെ

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണം അഞ്ചാം വാർഷികം (14) നാളെ നടക്കും.  സ്ഥാനാരോഹണ വാർഷികദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ രാവിലെ 7-ന് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ചേരുന്ന അനുമോദന സമ്മേളനത്തിൽ മെത്രാപ്പോലീത്താമാർ, സഭാ സ്ഥാനികൾ, വർക്കിം​ഗ് കമ്മിറ്റി – മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, പരുമല കൗൺസിൽ അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

2021 ഒക്ടോബർ 14-ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുത്തത്. പരുമല സെമിനാരിയുടെ നവീകരിച്ച എ.സി. ഓഡിറ്റോറിയത്തിന്റെ സമർപ്പണം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കുമെന്നും സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻകരച്ചിറയിൽ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു: മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ - ചാലക്കുഴി റോഡിൽ വേസ്റ്റ്  കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട്...

ഗവിയിലെ കൊലപാതകം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

പത്തനംതിട്ട: ഗവിയെ നടുക്കിയ കൊലക്കേസിലെ പ്രതിയുമായി ഗവി മീനാർ വണ്ടിപ്പെരിയാർ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം ആണ് ഗവി മീനാർ ഭാഗത്തെ അങ്കണവാടിയിൽ ജീവനക്കാരിയായിരുന്ന മേനകയെ കാടിനുള്ളിലെ നീർച്ചാലിൽ മരണപ്പെട്ട...
- Advertisment -

Most Popular

- Advertisement -