റിയാദ് : റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേർക്ക് ശനിയാഴ്ചയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ പാലക്കാട് കാവശ്ശേരി സ്വദേശി മുഹമ്മദ് റബ്ബാനിക്കും (30) പരിക്കേറ്റു .50 ശതമാനം പൊള്ളലേറ്റ റബ്ബാനി അടക്കം 4 ഇന്ത്യക്കാർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം,ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കുമെന്ന് ഹൂതികൾ ഭീഷണി ഉയർത്തിയതിന് മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ എണ്ണക്കമ്പനിയിൽ സൗദി സേന ബോംബിട്ടു.സൗദിയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി.





