Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശബരിമല തീർത്ഥാടനം;...

ശബരിമല തീർത്ഥാടനം; ആലപ്പുഴ ജില്ലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കും

ആലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ എത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന്   കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ തീർത്ഥാടകർ പ്രധാനമായും എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്ക് വിരിവെക്കാനും  സി സി ടി വി ഉൾപ്പടെയുള്ള സുരക്ഷാസംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേയ്ക്കും തിരിച്ചും 60 ബസുകൾ സർവീസിനായി ഏർപ്പെടുത്തും. ഇത് നവംബർ 14 മുതൽ ആരംഭിക്കും. ആറാട്ടുകടവിൽ ശക്തമായ മഴയിൽ അടിഞ്ഞുകൂടിയ മണ്ണ്മാറ്റാൻ നടപടി സ്വീകരിക്കും. അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ കേന്ദ്രങ്ങളിലും സമാനമായ ക്രമീകരണങ്ങൾ നടപ്പാക്കണം. തീർത്ഥാടകർക്ക് കുടിവെള്ളം ഒരുക്കാൻ സൗകര്യങ്ങൾ ഒരുക്കണം.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലസൗകര്യം ഒരുക്കും. റെയിൽവേ, ചെങ്ങന്നൂർ ക്ഷേത്ര പരിസരം, ബസ് സ്റ്റെൻഡ് എന്നിവിടങ്ങളിൽ ബയോടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. പാറക്കടവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും  പോലീസിനെയും നിയോഗിക്കും. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകൾ നവംബർ 14 മുതൽ ആരംഭിക്കും.

ചെങ്ങന്നൂർ മേഖലയിലെ ശുചീകരണ പ്രവർത്തങ്ങൾക്കായി 27 തൊഴിലാളികളെ നിയമിച്ചു. തീർത്ഥാടകർക്ക് അടിയന്തിര ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങൾ സജ്ജമായിരിക്കണമെന്നും ആവശ്യത്തിന് മരുന്നുകൾ, ആംബുലൻസ് സേവനം, ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷനായി. എ ഡി എം സി പ്രേംജി, സബ് കളക്ടർ ഡോ. സി ശിവശക്തിവേൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം ഫെസ്റ്റ് ആരംഭിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടന ചെയ്തു

പന്തളം : കൃഷി വകുപ്പ് , ആത്മ, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പന്തളം കരിമ്പ് വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്റ്റ് ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം

തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി.  വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന്  സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ ...
- Advertisment -

Most Popular

- Advertisement -