Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10-ന്

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന്  പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

നെഹ്റു ട്രോഫി വള്ളംകളിയുടെ എഴുപതാമത് വർഷം അതിൻ്റെ എല്ലാ വിധ പ്രാധാന്യത്തോടെയും നടത്തുവാൻ യോഗം തീരുമാനിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ അലക്സ് വർഗീസിന്റെ അധ്യക്ഷതയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. യോഗത്തിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി.

വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നൽകുന്നതിന് ജൂൺ ആദ്യ വാരം യോഗം ചേരാൻ കമ്മിറ്റി തീരുമാനിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുസാറ്റ് ദുരന്തം : മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ

കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ 3 പേരെ പ്രതികളാക്കി അന്വേഷണ സം​ഘം കുറ്റപത്രം സമർപ്പിച്ചു.മുൻ പ്രിൻസിപ്പൽ ദീപക് കുമാർ...

ഇടക്കുളം പള്ളിയോടം നീരണിഞ്ഞു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന കിഴക്കൻ പള്ളിയോടം ഇടക്കുളം  നീരണിഞ്ഞു. പാർത്ഥസാരഥിക്ഷേത്രത്തിൽ നടന്നുവരുന്ന വള്ളസദ്യയിൽ ഈ മാസം 22ന് നടക്കുന്ന ആദ്യവള്ളസദ്യയിൽ ഇടക്കുളം പള്ളിയോടം പങ്കെടുക്കും. ആറന്മുള മത്സര വള്ളംകളിയിൽ ബി ബാച്ചിൽപെട്ട...
- Advertisment -

Most Popular

- Advertisement -