പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സഹയാത്രികന് ഗുരുതര പരുക്ക്. കിഴക്ക് പുറം തേക്കടിയിൽ വീട്ടിൽ പ്രകാശൻ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി 7 ന് ആയിരുന്നു അപകടം. കുമ്പഴയിൽ നിന്ന് കോന്നിയിലേക്ക് പോയ ബസിൻ്റെ മുൻപിലേക്ക് സ്കൂട്ടർ നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.





