Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : പിണറായിയുടെ അപ്പീലിന് അനുമതി നിഷേധിച്ച്​ ഹൈക്കോടതി

കൊച്ചി : സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ തീർപ്പാകുന്നതു വരെ സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ അപ്പീൽ .തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്.

അന്വേഷണത്തിനിടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ  കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം നൽകിയതെന്നും അതിനനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഇ ഡി വാദിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് അപ്പീലിന് അനുമതി നിഷേധിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ അടിപ്പാത തുറന്ന് നൽകിയില്ല: റോഡ് ഗതാഗതം താറുമാറായി

തിരുവല്ല: ദേശീയപാതയേയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ  കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെയും, തിരുമൂലപുരം-കറ്റോട് റോഡിലെയും റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട റോഡ് ആഴ്ചകൾ പിന്നിട്ടിട്ടും തുറന്നു നൽകിയില്ല. ഇതോടെ  ...

വിശാൽ കൊലക്കേസ് : ക്യാമ്പസ് ഫ്രണ്ട്കാർ കുത്തിയതായി വിശാൽ പറഞ്ഞുവെന്ന് സാക്ഷി

മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ  കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -