Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaസൗബിൻ ഷാഹിറും...

സൗബിൻ ഷാഹിറും 1870 പുതുമുഖങ്ങളും ഒന്നിക്കുന്നു; രഞ്ജൻ പ്രമോദിന്റെ ‘നൈറ്റ് ഷോസ്’ ഒരുങ്ങുന്നു

​കൊച്ചി : മലയാള സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയമൊരുക്കാൻ സംവിധായകൻ രഞ്ജൻ പ്രമോദും നടൻ സൗബിൻ ഷാഹിറും കൈകോർക്കുന്നു. രക്ഷാധികാരി ബൈജു ഒപ്പ്’, ‘ഒ ബേബി’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നൈറ്റ് ഷോസ്’  സിനിമയുടെ വിശേഷങ്ങൾ പുറത്തുവന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

​മലയാള സിനിമയിൽ ഇതുവരെ കാണാത്തത്രയും വലിയൊരു പുതുമുഖനിര ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇത്രയധികം പുതിയ താരങ്ങൾ ഒന്നിച്ച് അഭിനയിക്കുന്നു എന്നത് സിനിമയുടെ വ്യാപ്തിയും പുതുമയും വ്യക്തമാക്കുന്നു.

​പ്രശസ്തമായ കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ‘നൈറ്റ് ഷോസ്’ നിർമ്മിക്കുന്നത്. ‘2018’, ‘മാളികപ്പുറം’, ‘രേഖാചിത്രം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദ് തന്നെയാണ്.

​ഒരു ഡിജെ പാർട്ടിയുടെയും നൈറ്റ് ലൈഫിന്റെയും പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമഘട്ടത്തിലാണ്. അഭിഷേക് ശരവണൻ ഛായാഗ്രഹണവും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സിദ്ദിഖ് ഹൈദറാണ് കൈകാര്യം ചെയ്യുന്നത്.

സിനിമയുടെ റിലീസ് തീയതിയും മറ്റ് താരനിരയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളും അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു

കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​​ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും...

കഞ്ഞിവയ്ക്കൽ സമരം നടത്തി

കോട്ടയം : നെൽ വില നല്കാത്തതിൽ പ്രതിക്ഷേധിച്ച്‌ നെൽ കർഷക സംരക്ഷണ സമിതിയുടെയും പാടശേഖരങ്ങളുടെയും നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിൽ ഉത്രാടനാളിൽ കഞ്ഞി വയ്ക്കലും കുമ്പിളിൽ കഞ്ഞി കുടിക്കലും സമരം നടത്തി. കേരള...
- Advertisment -

Most Popular

- Advertisement -