Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വെർച്വൽ...

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിരക്ക് വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനായി ഈടാക്കിയിരുന്ന സേവന/ഭക്തജന ആശ്വാസ നിധി  നിരക്ക് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഇരട്ടിയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ നിരക്ക് വർധന നടപ്പിലാക്കുന്നതിനായി ദേവസ്വം ബോർഡ്  ഹൈക്കോടതിയുടെ അനുമതി തേടും.

ശബരിമല തീർഥാടന കാലത്ത് അപകടങ്ങളോ അപ്രതീക്ഷിത ദുരന്തങ്ങളോ സംഭവിക്കുന്ന ഭക്തരുടെയും അവരുടെ കുടുംബങ്ങളുടെയും ധനസഹായത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തുക ഈടാക്കുന്നത്.

സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഓൺലൈൻ സ്ലോട്ടുകൾ ബുക്ക് ചെയ്ത് അവസാന നിമിഷം ദർശനത്തിന് എത്താതിരിക്കുകയും വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ലോട്ടുകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ കൂടിയാണ് സേവന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർകോഡ് : കാസർകോഡ് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി.ജനാര്‍ദനൻ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 23...

വാഹനങ്ങളിലെ എയർ ഹോൺ പരിശോധന ശക്തമാക്കി: ഈ മാസം 19 വരെ തുടരും

കൊച്ചി : വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പരിശോധന ഈ മാസം 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗതാഗത...
- Advertisment -

Most Popular

- Advertisement -