Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി : ...

ചക്രവാതച്ചുഴി :  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപിനും തമിഴ്‌നാട്ടിനും  മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 6 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും  19-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും  20-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി

ശബരിമല : അയ്യനെ കാണാന്‍ മലകയറി എത്തുന്ന തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി. പനി, ചുമ, തുമ്മല്‍ പോലുള്ള അസുഖങ്ങള്‍ക്കുള്ള മരുന്ന് മുതല്‍ പഞ്ചകര്‍മ ചികിത്സ...

ഒഡിഷ-ഛത്തീസ്​ഗഡ് അതിർത്തിയിൽ വൻ മാവോയിസ്റ്റ് വേട്ട : 12 പേരെ വധിച്ചു

ഭുവനേശ്വർ : ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച്ച വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് . മരണസംഖ്യ ഉയർന്നേക്കുമെന്ന് പോലീസ് അറിയിച്ചു. ഒഡിഷയിലെ...
- Advertisment -

Most Popular

- Advertisement -