തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളപുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം.
സമൂഹത്തിലെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഡോ. എം.ആർ രാഘവവാര്യർ (വിദ്യാഭ്യാസം) കേരള ജ്യോതി പുരസ്‌കാരവും പി.ബി അനീഷ് (കൃഷി), രാജശ്രീ വാര്യർ (കല) കേരള പ്രഭ പുരസ്‌കാരവും ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്പ്), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകൾ), അഭിലാഷ് ടോമി (കായികം) കേരള ശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി.





