Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർഥികൾക്ക് കുറഞ്ഞ...

വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിക്കുന്നു.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപത്തെ പ്രധാന ആകർഷണങ്ങളിലേക്കുമാണ് വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയത്. ഇതിനു പുറമെ മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും.

പൊന്മുടിയിലേക്കുള്ള യാത്രകൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളാണ് ഉപയോഗിക്കുക. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ഉൾപ്പെടുത്തും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു : കുവൈത്തിൽ ഇറാന്റെ വ്യോമാക്രണം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.കുവൈത്തിൽ ഇറാൻ കനത്ത വ്യോമാക്രണം നടത്തി . കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.കുവൈത്ത് എയർവേസ്...

ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ : ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴില്ല .ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ...
- Advertisment -

Most Popular

- Advertisement -