Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsസാധാരണക്കാര്‍ക്ക് മികച്ച...

സാധാരണക്കാര്‍ക്ക് മികച്ച ചികിത്സാ സൗകര്യമൊരുക്കുക സര്‍ക്കാര്‍ ലക്ഷ്യം : അബിന്‍ വര്‍ക്കി എംഎല്‍എ

പത്തനംതിട്ട: സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. കുളനട ജനകീയ ആരോഗ്യ കേന്ദ്രം മെയിന്‍ സെന്റര്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകും. ആറന്മുള മണ്ഡലത്തില്‍ ആറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കുളനട കുടുംബാരോഗ്യ കേന്ദ്രത്തിനും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന മാന്തുക, പാണില്‍ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ദേശീയ ഗുണനിലവാര അംഗീകാരം നേടാനായത് ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമം കൊണ്ടാണന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് പദ്ധതി വിശദീകരണം നടത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 55.50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് കുളനട ജനകീയ ആരോഗ്യ കേന്ദ്രം മെയിന്‍ സെന്ററിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ രോഗികള്‍ക്കുള്ള കാത്തിരിപ്പ് സ്ഥലം, പരിശോധന മുറി, ഫാര്‍മസി, ലാബോറട്ടറി സൗകര്യം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, സ്റ്റോര്‍, ജീവനക്കാര്‍ക്കുള്ള മുറി, ഐ യു സി ഡി മുറി, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ...

സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ  അതൃപ്തിയുമായി മാണി സി കാപ്പൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസ്ഥാനത്തെച്ചൊല്ലി ഉയർന്ന ടേം വ്യവസ്ഥയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. ഇതാണോ 'ടീം യുഡിഎഫ്'...
- Advertisment -

Most Popular

- Advertisement -