തിരുവല്ല : വെണ്ണിക്കുളം ഉപജില്ലാ സ്‌ക്കൂൾ കലോൽസവം നവംബർ 11 12 13 തീയതികളിൽ വെണ്ണിക്കുളം സെൻ്റ് ബഹനാൻ സ് ഹൈസ്ക്കൂളിൽ നടക്കും. എൽ പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 60 സ്‌ക്കൂളുകളിലെ ആയിരത്തിൽപ്പരം കുട്ടികൾ കലോൽസവത്തിൽ പങ്കെടുക്കും അഞ്ച് വേദികളിലായാണ് കലാമേള
കലോൽസവ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണയോഗം വേദിയായ സെൻ്റ് ബെഹനാൻ സ് സ്‌ക്കൂളിൽ നടന്നു ഭാരവാഹികളായി ആൻ്റോ ആൻ്റണി എം പി എം എൽ എ മാരായ വർഗീസ് മാമൻ പഴകുളം മധു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രാമചന്രൻ നായർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മെറിൻ സക്കറിയ (രക്ഷാധികാരികൾ )
പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റെനി സനിൽ (ചെയർമാൻ)
വൈസ് പ്രസിഡണ്ട് എലിയാമ്മ വർഗീസ് (വൈസ് ചെയർമാൻ)
സെൻ്റ് ബഹനാൻ സ് സ്‌ക്കൂൾ പ്രിൻസിപ്പൾ രജനി ജോയി ( ജനറൽ കൺവീനർ) സ്‌കൂൾ ഹെഡ്മിമിട്രസ്സ് സൂസൻ എം അലക്സാണ്ടർ (ജോയിൻ്റ് കൺവീനർ)
എന്നിവരടങ്ങുന്ന സംഘാടക സമിതിക്കൊപ്പം വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു





